Newly Appointed Rector

സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ

സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്‌ടറായി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്‌ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്.

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. ഡൊമിനിക് വെച്ചൂർ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂർ തോമസ്-ത്രേസ്യായാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ട‌റേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കൽ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. വടവാതൂർ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തവരവേയാണ് റെക്ടറായി അദ്ദേഹം നിയമിതനായിരിക്കുന്നത്. സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ തോമസ് തറയിൽ പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്.